19-Jun-2019 (Wed)
 
 
 
 
‍താമരശ്ശേരിയില്‍ യു ഡി എഫ് ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി
   
vps
24-May-2019
 

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ താമരശ്ശേരി ടൗണില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി ആര്‍ ഓമനകുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു യു ഡി എഫ് ചെയര്‍മാന്‍ കെ എം അഷ്‌റഫ് മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, പി പി ഹാഫിസ് റഹ്മാന്‍, എ പി ഉസ്സയിന്‍, കെ സരസ്വതി, പി ടി ബാപ്പു, ഉസ്സയിന്‍ കുട്ടി ഹാജി, സി മുഹ്‌സിന്‍, സുല്‍ഫി കാരാടി, സുമാ രാജേഷ്, വി കെ എ കബീര്‍, അയ്യൂബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിറാഷ് വി കെ, പ്രമോദ് ചുങ്കം, ഷംസീര്‍ എടവലം, മഹേന്ദ്രന്‍ ചുങ്കം, ബാലകൃഷ്ണന്‍, ഭാസ്‌ക്കരന്‍ ചുങ്കം, രാഷേഷ്, മന്‍സൂര്‍ തുമ്പോണ, സുധീഷ് കാരാടി, ഭാര്‍ഗ്ഗവി നാരായണന്‍, റീന ബല്‍റാം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies