18-Jul-2019 (Thu)
 
 
 
 
‍നാദാപുരത്ത് പണി തീരാത്ത വീട്ടില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തു
   
vps
25-May-2019
 

വളയം: നാദാപുരത്തിനടുത്ത് വളയത്ത് പണി തീരാത്ത വീട്ടില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തു. 2 സ്റ്റീല്‍ ബോംബുകളും 22 ഗുണ്ടുകളുമാണ് കണ്ടെത്തിയത്. ബോംബ് നിര്‍മ്മാണത്തിനായുള്ള വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. വോട്ടെണ്ണലിന് ശേഷം വടകര ലോക്‌സഭ മണ്ഡല പരിധിയില്‍ വ്യാപക അക്രമങ്ങളാണുണ്ടായത്. ഫലപ്രഖ്യാപന ദിവസം രാത്രി വിവിധ സ്ഥലങ്ങളില്‍ ബോംബേറും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ സംഘര്‍ഷ സ്ഥലത്ത് നിന്നും രണ്ട് സ്റ്റീല്‍ ബോംബും ഗുണ്ട് പടക്കങ്ങളും കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ വളയത്ത് ബോംബുകള്‍ കണ്ടെത്തിയത്. നാദാപുരം മേഖലയില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. സി പി എം അനുഭാവിയായ വാണിമേല്‍ മാപ്രോല്‍ രാജന്റെ വീടിന് നേരെയും വെള്ളിയാഴ്ച രാത്രി ബോംബേറുണ്ടായിരുന്നു. 7 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ശനിയാഴ്ച രാവിലെ മുതല്‍ 2 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies