18-Jul-2019 (Thu)
 
 
 
 
‍ചക്രവര്‍ത്തി വീണ്ടും കുടുംബത്തിന്റെ ഊഷ്മളതയിലേക്ക്
   
vps
25-May-2019
 

വെള്ളിമാടുകുന്ന്: മനോരോഗത്തിന് അടിമപ്പെട്ട് വീടുവിട്ടിറങ്ങിയ തമിഴ്‌നാട് സേലം സ്വദേശി ചക്രവര്‍ത്തി ഒരു വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയ് 29 നാണ് ചക്രവര്‍ത്തി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്നുള്ള ആശാഭവനിലെത്തിയത്. കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുത്ത ഇദ്ദേഹത്തിന്റെ ബന്ധുക്കളെ സാമൂഹ്യപ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയുടെ പരിശ്രമത്തിന്റെ ഫലമായി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ചക്രവര്‍ത്തിയെ ഭാര്യ ദേവി, മകന്‍ മാതേഷ് എന്നിവര്‍ക്കൊപ്പം നാട്ടിലേക്കയച്ചു. ആശാഭവന്‍ സൂപ്രണ്ട് കെ എം അഹമ്മദ് റഷീദിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ യാത്രയയപ്പും നല്‍കി. ശിവന്‍ കോട്ടുളിയുടെ ശ്രമഫലമായി ആറാമത് ഇതരസംസ്ഥാനക്കാരനെയാണ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies