18-Jul-2019 (Thu)
 
 
 
 
‍തോട്ടുമുക്കത്ത് പുഴയില്‍ നിര്‍മിച്ച ബണ്ട് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു
   
vps
26-May-2019
 

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പ്രദേശത്തെ നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന തോട്ടുമുക്കം ചെറുപുഴയിലെ തടയണ സാമൂഹ്യ വിരുദ്ധര്‍ പൊളിച്ചു നീക്കി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വേനലില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളായ തോട്ടുമുക്കം, മാടാമ്പി, തരിയോട്, ദേവസ്വം കാട് എന്നിവിടങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്ന കുടിവെള്ള പദ്ധതിക്ക് സമീപത്തെ ബണ്ടാണ് തകര്‍ത്തത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലസേചന വകുപ്പാണ് ബണ്ട് സ്ഥാപിച്ചത്. ഇത് മീന്‍പിടിക്കാനായി മൂന്നംഗ സംഘം പൊളിച്ചുമാറ്റുകയായിരുന്നു. പ്രദേശത്ത് സൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും വിദേശ മദ്യ വില്‍പ്പനയും പരസ്യ മദ്യപാനവും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. തടയണ തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും മുക്കം പോലീസിനും ഗ്രമ പഞ്ചായത്തിനും പരാതി നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies