18-Jul-2019 (Thu)
 
 
 
 
‍കൈതപ്പൊയിലില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
   
vps
27-May-2019
 

പുതുപ്പാടി: കൈതപ്പൊയിലില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കളത്തുംപടി മുഹമ്മദ് അലിയുടെ മകന്‍ നിഷാദ്(27) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരും പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളുമായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 9.15 ന് കൈതപ്പൊയില്‍ അങ്ങാടിയിലായിരുന്നു സംഭവം. മര്‍ക്കസ് നോളജ് സിറ്റിയില്‍ ഇലക്ട്രീഷ്യന്‍ ജോലിക്ക് എത്തിയ നിഷാദ് കടയില്‍ നിന്നും വെള്ളം കുടിച്ച് പള്ളിയിലേക്ക് നടന്നുപോവുമ്പോള്‍ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡില്‍ തെറിച്ചു വീണ നിഷാദ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. സാമരമായി പരുക്കേറ്റ വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി ഖാസിം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിസ്സാര പരുക്കേറ്റ കണ്ണപ്പന്‍കുണ്ട് സ്വദേശി മിദ്‌ലാജ് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies