18-Jul-2019 (Thu)
 
 
 
 
‍സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു
   
vps
26-May-2019
 

കൊടുവള്ളി: സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തിക്കിടെ മേല്‍ക്കൂരയില്‍ നിന്നും താഴെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വയനാട് മീനങ്ങാടി കാര്യംമ്പാടി പാണ്ടിയാട്ട് വയല്‍ മുഹമ്മദ് ഇബ്രാഹീമിന്റെ മകന്‍ അന്‍ഷാദ് (27) ആണ് മരിച്ചത്. കൊടുവള്ളി കത്തറമ്മല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തിക്കിടെ ബുധനാഴ്ചയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കുമാറ്റി. മാതാവ് പരേതയായ ജന്നതുന്നിസ. സഹോദരിമാര്‍: ഷമീന, അനുഷ, ആഷിദ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies