18-Jul-2019 (Thu)
 
 
 
 
‍ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡ് നവീകരിക്കുന്നു
   
vps
27-May-2019
 

പൂനൂര്‍: കൊടുവള്ളി നിയോജക മണ്ഡലത്തെ ബാലുശ്ശേരി-കുന്ദമംഗം മണ്ഡലങ്ങളുമായി ബന്ധിപ്പിക്കുന്ന ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂരില്‍ നിന്നും കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയിലെ പടനിലത്ത് എത്തുന്ന റോഡ് ആധുനിക രീതിയില്‍ ബി എം, ബി സി ചെയതാണ് നവീകരിക്കുന്നത്. ആരാമ്പ്രം അങ്ങാടിയില്‍ നിന്നും എളേറ്റില്‍ കാഞ്ഞിരമുക്ക് വരെയുള്ള ഏഴര കിലോമീറ്റര്‍ റോഡ് നവീകരണത്തിന് കാരാട്ട് റസാഖ് എം എല്‍ എ യുടെ ഇടപെടല്‍ കാരണമായി 14.5 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

 

ആവശ്യമായ ഭാഗങ്ങളില്‍ കലുങ്കുകള്‍ നിര്‍മിക്കുന്നതിനും റോഡിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുന്നതിനും എസ്റ്റിമേറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നിലവിലെ ഓവുചാലുകള്‍ നവീകരിക്കുന്നതിനോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ഓവു ചാലുകള്‍ നിര്‍മിക്കും. കൂടാതെ അങ്ങാടികളില്‍ നടപ്പാതയും കൈവരിയും സ്ഥാപിക്കും. റോഡിന്റെ ഇരുവശങ്ങളിലും സ്ഥലം ലഭ്യമായ ഭാഗങ്ങളിലെല്ലാം വീതി കൂട്ടും. റോഡിന്റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ പൂനൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാവുമെന്ന് കാരാട്ട് റസാഖ് എം എല്‍ എ പറഞ്ഞു. താമരശ്ശേരി, കൊടുവള്ളി ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ യാത്ര തുടരാമെന്നതാണ് ഈ റോഡിന്റെ പ്രത്യേകത. രണ്ട് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies