18-Jul-2019 (Thu)
 
 
 
 
‍റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും അനുമോദനവും
   
vps
27-May-2019
 

എളേറ്റില്‍: പൂനത്ത്, കൊടക്കാട് പ്രദേശത്തെ 60 വീടുകള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ താമരശ്ശേരി ഡി വൈ എസ് പി. ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രേമന്‍ കൊടക്കാട് അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ ദീപ്നാ ദിലീപ്, വിനായക് വി പി കെ, ഹരിനന്ദ ഷിനോയ്, യദു സി, ആരിഫ പി സി, അഞ്ജു രാജീവ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. മുതിര്‍ന്ന പൗരന്‍മാരായ ജാനകി വി പി കെ, അച്ചുതന്‍ പൂനത്ത്, അബു മുസ്‌ലിയാര്‍ പാറച്ചാലില്‍, ചാത്തുകുട്ടി കൊടക്കാട് എന്നിവരെ ആദരിച്ചു. എം എസ് മുഹമ്മദ്, റജ്‌ന കുറുക്കാമ്പൊയില്‍, പോക്കര്‍ മാസ്റ്റര്‍, ആസ്യ ബശീര്‍, സലാം മാസ്റ്റര്‍, അനീഷ്, അശ്‌റഫ് പാറച്ചാലില്‍, കണ്ടന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies