18-Jul-2019 (Thu)
 
 
 
 
‍പത്മശ്രീ പുരസ്‌കാര ജേതാവ് കെ കെ മുഹമ്മദിനെ ആദരിച്ചു
   
vps
27-May-2019
 

കിഴക്കോത്ത്: പത്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത പുരാവസ്തു ഗവേഷകനുമായ കെ കെ മുഹമ്മദിനെ ആദരിച്ചു. കിഴക്കോത്ത് എന്‍ ബി ടി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പി വി ഷാഹുള്‍ ഹമീദ് പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ഇന്നത്തെ സമൂഹത്തില്‍ മതമൈത്രിയുടെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവാര്‍ഡ് ജേതാവ് സംസാരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി എം മനോജ്, എന്‍ ബി ടി ജനറല്‍ സെക്രട്ടറി ബി സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. പി കെ സുലൈമാന്‍ മാസ്റ്റര്‍ സ്വാഗതവും എം സി ബഷീര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies