18-Jul-2019 (Thu)
 
 
 
 
‍വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂ വീലര്‍ പെട്രോളൊഴിച്ച് കത്തിച്ചു
   
vps
27-May-2019
 

അഴിയൂര്‍: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂ വീലര്‍ പെട്രോളൊഴിച്ച് കത്തിച്ചു. അഴിയൂര്‍ ഗ്രീന്‍സിന് സമീപം ഉസ്മാന്‍ കോര്‍ട്ടേഴ്‌സില്‍ സഫീറിന്റെ ഉടമസ്ഥതയിലുള്ള പി വൈ ഒ 3 എ 4880 നമ്പര്‍ ഹോണ്ട ആക്ടീവയാണ് കത്തി നശിച്ചത്. മുമ്പ് പരിചയമുള്ള അഴിയൂരിലെ രണ്ട് യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് സഫീര്‍ ചോമ്പാല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് ഇവരെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies