18-Jul-2019 (Thu)
 
 
 
 
‍അല്‍ഫോന്‍സാ ഭവന നിര്‍മ്മാണ പദ്ധതിയില്‍ രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി
   
vps
28-May-2019
 

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ അല്‍ഫോന്‍സാ ഭവനനിര്‍മ്മാണ പദ്ധതിയില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. വെഞ്ചിരുപ്പു കര്‍മ്മവും താക്കോല്‍ ദാനവും താമരശ്ശേരി രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട് നിര്‍വ്വഹിച്ചു. മൈലെള്ളാംപാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നാലു കുടംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടുവീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സി ഒ ഡിയുടെ മേല്‍നോട്ടത്തില്‍ മൈലള്ളാംപാറ ഇടവക സമൂഹത്തിന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. മൈലള്ളാംപാറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ്ജ് ചെമ്പരത്തി, സി ഒ ഡി പ്രതിനിധി ഫാ. ജോസഫ് ഏഴാനിക്കാട്ട്, പാരീഷ് സെക്രട്ടറി ജെയ്മോന്‍ മണ്ണനാല്‍, ട്രസ്റ്റിമാരായ സജി ആക്കാട്ട്, വിനോദ് എളൂക്കുന്നേല്‍, ഷിജു മലേകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies