18-Jul-2019 (Thu)
 
 
 
 
‍ചാലിയാര്‍ തീരം മണ്ണിട്ട് നികത്തുന്നത് വ്യാവകമാവുന്നു
   
vps
28-May-2019
 

മാവൂര്‍: ചാലിയാര്‍ തീരം മണ്ണിട്ട് നികത്തുന്നത് വ്യാവകമാവുന്നു. ചാലിയാറിലെ ഊര്‍ക്കടവ് കവണങ്കല്ല് പാലത്തിന്റെ എതിര്‍ വശത്ത് മാവൂര്‍ ഭാഗത്തോട് ചേര്‍ന്ന മണല്‍ പാതയുടെ സമീപ പ്രദേശമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നത്. കേരള നദീ തട സംരക്ഷണ നിയമം പ്രകാരം പുഴയുടെ തീരവും കഴിഞ്ഞ് 100 മീറ്റര്‍ അകലം പാലിച്ചു മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. നിയമം ലംഘിച്ചു നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബദ്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് ചാലിയാര്‍ പുഴ സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. പുഴ കയ്യേറ്റങ്ങള്‍, റോഡ് കയ്യേറ്റങ്ങള്‍ എന്നിവ മാവൂരില്‍ വ്യാവകമാവുകയാണ്. മാവൂര്‍ കോഴിക്കോട് റോഡരുകില്‍ മാവൂര്‍ മുതല്‍ കുറ്റിക്കാട്ടൂര്‍ വരെ റോഡിന്റെ വശങ്ങള്‍ കയ്യേറി അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies