18-Jul-2019 (Thu)
 
 
 
 
‍ജോസ്‌കോ റബേഴ്‌സ് തൊഴിലാളികളുടെ സമരത്തിന് പിന്തുണയായി ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു
   
vps
28-May-2019
 

താമരശ്ശേരി: പുല്ലാഞ്ഞിമേട് ജോസ്‌കോ റബേഴ്‌സിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ഥാപനത്തിനും പോലീസിനും നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ താമരശ്ശേരി എസ് ഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും ഡി വൈ എഫ് ഐ നേതാക്കള്‍ക്കും പരുക്കേറ്റു. സാരമായി പരിക്കേറ്റ 3 ഡി വൈ എഫ് ഐ നേതാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

 

അന്യായമായി പിരിച്ചുവിട്ട 33 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പുല്ലാഞ്ഞിമേട് ജോസ്‌കോ റബേഴ്‌സിലെ തൊഴിലാളികള്‍ സമരം നടത്തുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies