18-Jul-2019 (Thu)
 
 
 
 
‍രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
   
vps
30-May-2019
 

അടിവാരം: രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. കോടഞ്ചേരി നൂറാംതോട് വയലിറക്കത്ത് പുത്തന്‍വീട് ബാബു-അബിന ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ശര്‍ദ്ധി വന്നതിനെ തുടര്‍ന്ന് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈകിട്ടോടെ വീണ്ടും ശര്‍ദ്ധിയും പനിയും വന്നതിനെ തുടര്‍ന്ന് താമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ഇരട്ട മക്കളായ എബി, സിബി എന്നിവര്‍ക്കും പനിയും ശര്‍ദ്ധിയും വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies