18-Jul-2019 (Thu)
 
 
 
 
‍മുക്കത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന; ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
   
vps
29-May-2019
 

മുക്കം: പാറമ്മല്‍, ഊര്‍ക്കടവ് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഉപ്പിലിട്ട സാധനങ്ങളും പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാത്ത രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ ഉപ്പിലിട്ട വസ്തുക്കളാണ് പിടിച്ചെടുത്തത്. ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്നത് നേരത്തെതന്നെ നിരോധിച്ചിരുന്നു. ബ്രാന്‍ഡഡ് അല്ലാത്ത ഐസ് ഉപയോഗിച്ചുണ്ടാക്കിയ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ കച്ചവടം നടത്തിയതായി കണ്ടെത്തി. ഇവരോട് ശുചീകരണം നടത്തിയ ശേഷമേ കച്ചവടം തുടരാവൂ എന്ന് നിര്‍ദേശം നല്‍കി. മലിനജലം പൊതുസ്ഥലത്ത് ഒഴുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അബ്ദുല്‍ മജീദ്, ജെ എച്ച്ഐമാരായ സി ആരിഫ്, എം പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies