18-Jul-2019 (Thu)
 
 
 
 
‍കട്ടിപ്പാറ ഗവ. ആയുര്‍വ്വേദ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം യഥാര്‍ത്ഥ്യമാവുന്നു
   
vps
30-May-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വ്വേദ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം യഥാര്‍ത്ഥ്യമാവുന്നു. 2013 ല്‍ ആരംഭിച്ച കട്ടിപ്പാറ ആയുര്‍വ്വേദ ഡിസ്പന്‍സറി പ്രവര്‍ത്തിച്ച് വരുന്നത് പരിമിതമായ സൗകര്യങ്ങളോട് കൂടിയ വാടക കെട്ടിടത്തിലാണ്. കൊടുവള്ളി മണ്ഡലം എം എല്‍ എ കാരാട്ട് റസാഖിന്റെ 2018-19 ആസ്തി വികസന ഫണ്ടില്‍ നിന്ന് 31,50,000 രൂപ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ശിലാസ്ഥാപനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. നിര്‍മാണ പ്രവൃത്തി ഗവ. ഏജന്‍സിയായ കെല്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ആയുര്‍വ്വേദ ആശുപത്രിയുടെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട ആയുഷ് കോണ്‍ക്ലേവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നേടിയത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് നിരവധിയായിട്ടുള്ള നൂതന പദ്ധതികള്‍ക്ക് പഞ്ചായത്ത് ഫണ്ട് കണ്ടെത്തുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ പി സി തോമസ്, ബേബി ബാബു, മെമ്പര്‍മാരായ ഇന്ദിരാ ശ്രീധരന്‍, ടി പി മുഹമ്മദ് ഷാഹിം, കെ വി അബ്ദുള്‍ അസീസ്, വത്സല കനകദാസ്, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ്‌ചെയര്‍മാന്‍ കെ ആര്‍ രാജന്‍, താര അബ്ദുറഹിമാന്‍ ഹാജി, ടി സി വാസു, പ്രേംജി ജെംയിസ്, ഷാന്‍ കട്ടിപ്പാറ, എന്‍ രവി, സി പി നിസാര്‍,കെ ബി സെബാസ്റ്റ്യന്‍, എ ടി ഹാരിസ്, എം സുലൈമാന്‍, സലിം പുല്ലടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എ റഷീദ്, കെല്‍ കമ്പനിയുടെ എഞ്ചിനീയര്‍ ജോയ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് സ്വാഗതവും ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies