15-Sep-2019 (Sun)
 
 
 
 
‍മതസൗഹാര്‍ദ്ദം വിളിച്ചോതി കാരാട്ട് റസാഖ് എം എല്‍ എയുടെ ഇഫ്താര്‍ സംഗമം
   
vps
04-Jun-2019
 

കൊടുവള്ളി: റമളാനിന്റെ സന്ദേഷവും സന്തോഷവും നല്‍കികൊണ്ട് കാരാട്ട് റസാഖ് എം എല്‍ എ നടത്തിയ ഇഫ്താര്‍ സംഗമം സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എ, മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യഗഫൂര്‍, താമരശ്ശേരി ഡി വൈ എസ് പി കെ സുധാകരന്‍, ഫാ. ജോണ്‍ എറവം കുറ, മക്കാട്ട് മാധവന്‍ നമ്പൂതിരി, ടി കെ അബ്ദുറഹിമാന്‍ ബാഖവി, ഫാദര്‍ ജില്‍സണ്‍ തയ്യില്‍, ആര്‍ പി ഭാസ്‌കര കുറുപ്പ്, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, ഒ പി ഐ കോയ, കോരപ്പന്‍ മാസ്റ്റര്‍, സി പി റസാഖ്, എ പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാര മേഖലയിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies