18-Jul-2019 (Thu)
 
 
 
 
‍പുതുപ്പാടിയില്‍ പരിസ്ഥിതി ദിനാചരണവും സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു
   
vps
04-Jun-2019
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണവും സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങളിലും തയാറാവുന്ന പൊതുജനങ്ങളുടെ ഭൂമിയിലും തൊഴിലുറപ്പ് പദ്ധതിതിയിലുള്‍പ്പെടുത്തി വൃക്ഷതൈ നട്ട് പരിപാലിക്കുന്നതിന് പദ്ധതി തയ്യാറാക്കി.

 

തേക്ക്, വാക, മഹാഗണി, ഔഷധതൈകള്‍, ഫലവൃക്ഷതൈകള്‍ എന്നിവയാണ് പ്രധാനമായും നട്ടു പിടിപ്പിക്കുന്നത്. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്ഥിരം സമിതി ചെയര്‍മാന്മാരായ എം ഇ ജലീല്‍, മുജീബ് മാക്കണ്ടി, മെമ്പര്‍ ആര്‍ എം അബ്ദുല്‍ റസാക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒകെ ജനാര്‍ദ്ദനന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സീനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ പ്രസീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies