18-Jul-2019 (Thu)
 
 
 
 
‍ജോലിക്കിടെ വീണ് മരിച്ച ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്ത്
   
vps
06-Jun-2019
 

കൂടത്തായി: ജോലിക്കിടെ മതിലില്‍ നിന്നും വീണ് മരിച്ച കൂടത്തായി പുറായില്‍ ചിറക്കല്‍ ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്ത്. ഭാര്യയും പറക്കമുറ്റാത്ത നാല് മക്കളും അടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ ടി കെ മാമു ഹാജി ചെയര്‍മാനും എ കെ കാതിരി ഹാജി കണ്‍വീനറും പി പി കുഞ്ഞായിന്‍ ഹാജി ട്രഷററുമായി ചിറക്കല്‍ ബഷീര്‍ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ മാസം 16 ന് രാവിലെയാണ് കൂലിപ്പണിക്ക് പോയ ബഷീര്‍ ജോലിക്കിടെ മതിലിന്റെ താഴേക്ക് വീണ് മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ വാങ്ങിയ നാല് സെന്റ് ഭൂമിയിലെ പണി തീരാത്ത വീട്ടിലായിരുന്നു ബഷീറും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബഷീറിന്റെ മരണത്തോടെ അനാഥരായ ഭാര്യയെയും 16 വയസ്സിന് താഴെയുള്ള നാല് മക്കളെയും സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ ഉദാരമതികളുടെ സഹായം തേടുകയാണ്. കമ്മിറ്റിയുടെ പേരില്‍ ഫെഡറല്‍ ബേങ്കിന്റെ ഓമശ്ശേരി ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 21360 20000 3591. ഐ എഫ് എസ് സി: എഫ് ഡി ആര്‍ എല്‍ 0002136. ഫോണ്‍: 9447195002, 9645137684.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies