18-Jul-2019 (Thu)
 
 
 
 
‍താമരശ്ശേരിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്
   
vps
10-Jun-2019
 

താമരശ്ശേരി: ചുങ്കത്ത് ബൈക്ക് അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചുങ്കം പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് മുന്നില്‍ ഉണ്ടായിരുന്ന ട്രാവല്ലറില്‍ തട്ടി അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ലോ ഫ്‌ലോര്‍ ബസ്സിന് മുന്നിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ കോരങ്ങാട് പി സി മുക്ക് പിച്ചാസ് നൗഷാദിന്റെ മകന്‍ ആദിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന തച്ചംപൊയില്‍ പൂക്കോട് കുറ്റിക്കാട്ടില്‍ ഫാസിലിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies