18-Jul-2019 (Thu)
 
 
 
 
‍കല്ലുരുട്ടിയില്‍ കക്കൂസ് മാലിന്യം പറമ്പിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
   
vps
11-Jun-2019
 

മുക്കം: കല്ലുരുട്ടിയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ കക്കൂസ് മാലിന്യം രാത്രിയുടെ മറവില്‍തൊട്ടടുത്ത പറമ്പിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കക്കൂസ് മാലിന്യം പമ്പ് സെറ്റ് ഉപയോഗിച്ച്തൊട്ടടുത്ത പറമ്പിലേക്ക് ഒഴുക്കി വിടാന്‍ ശ്രമം നടന്നത്. 200 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ മാലിന്യമാണ് നിരവധി പേര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത പറമ്പിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിച്ചത്. നിരവധി കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടി, പള്ളി, പൊതു റോഡ് എന്നിവയെല്ലാം ഇതിനോട് ചേര്‍ന്നാണ് ഉള്ളത്.

 

വര്‍ഷങ്ങളായി ഈ നടപടി തുടരുകയാണന്നും ഇനി യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലന്നും നാട്ടുകാര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ജെ സി രാജു മുക്കം ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ട് രാത്രി തന്നെ പരാതി നല്‍കി. മുക്കം പോലീസ് സ്ഥലത്തെത്തി കെട്ടിട ഉടമക്കെതിരെ കേസ് എടുത്തു. നഗരസഭക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍ പറഞ്ഞു. കെട്ടിട ഉടമയുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies