18-Jul-2019 (Thu)
 
 
 
 
‍ഈങ്ങാപ്പുഴയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്
   
vps
12-Jun-2019
 

പുതുപ്പാടി: ഈങ്ങാപ്പുഴയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്. ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന എസ് ആര്‍ എസ് ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സാരമായി പരുക്കേറ്റ 12 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 9 പേരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ മൈസൂര്‍ സ്വദേശി സുരേഷ്(40), മടവൂര്‍ മുട്ടാഞ്ചേരി കേളോത്ത് കണ്ടിയില്‍ ആശിഖ്(30), മുട്ടാഞ്ചേരി ചാമപ്പുരയില്‍ ഹര്‍ഷാദ്(19), മൂഴിക്കല്‍ പൂവത്ത് കണ്ടി അനൂപ്(26), മലപ്പുറം രാമപുരം മടത്തൊടി അലവി(66), വേങ്ങര ചാക്കിങ്ങല്‍ അബ്ദുല്‍ ഹഖീം(19), മാവൂര്‍ വെള്ളലശ്ശേരി ഹുസ്സൈന്‍(45), വയനാട് കല്‍പ്പറ്റ മുട്ടില്‍ ചെങ്കോട്ട മൈമൂന മജീദ്(46), സഹോദരി റഹ്മത്ത്(28), മറ്റൊരു സഹോദരി പിണങ്ങോട് പുളിക്കല്‍ ആമിന(38), മക്കളായ ആദില്‍(8), മുഹമ്മദ് നിഹാല്‍(4) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമരശ്ശേരി മൈക്കാവ് കര്‍ത്തിനിക്കാട്ട് മേരി(53), വെളിമണ്ണ ചക്കിക്കാവില്‍ സുരന്‍(45), കാരന്തൂര്‍ സ്വദേശി അബ്ദുറഹ്മാന്‍(48), കക്കോടി വാരിയത്തൂര്‍ സിജോസ്(41), കുരുവട്ടൂര്‍ ശിവഗംഗയില്‍ രേഖ(48), ഓമശ്ശേരി മങ്ങാട് ചെന്നക്കുളങ്ങര അഹമ്മദ്കുട്ടി(50), ആലഞ്ചേരി ഏരൂര്‍ പണ്ടകശാലയില്‍ ബെന്നി(36), വയനാട് വാഴവറ്റ കുന്നുമ്മല്‍ സുമലത(65), ലോറി ഡ്രൈവര്‍ കിഴക്കോത്ത് വലിയപറമ്പ് തൂവക്കുന്നുമ്മല്‍ ശൈലേന്ദ്രന്‍(46) എന്നിവര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

 

അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പരുക്കേറ്റവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ബസ്സിനുള്ളില്‍ കുടുങ്ങിയ െ്രെഡവറെ ഏറെ പാടുപെട്ടാണ് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പുറത്തെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുകയും പിന്നീട് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies