18-Jul-2019 (Thu)
 
 
 
 
‍മൈമൂന ഹംസ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
   
vps
11-Jun-2019
 

കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പരപ്പന്‍ പൊയില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ മൈമൂന ഹംസ തിരഞ്ഞെട്ടക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കോടഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ ആഗസ്റ്റി പല്ലാട്ടും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി കൈതപ്പൊയില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ ഒതയോത്ത് അഷ്‌റഫും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായി കിട്ടപ്പാറയില്‍ നിന്നും വിജയിച്ച ബീനാ ജോര്‍ജ്ജും തിരഞ്ഞെടുക്കപ്പെട്ടു.

 

എല്‍ ഡി എഫ് മത്സര രംഗത്തുണ്ടായിരുന്നില്ല. യു ഡി ഫ് മുന്നണിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് സ്ഥാനങ്ങള്‍ മാറിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗം മുന്‍ എം എല്‍ എ. സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. എ എ റസാഖ്, വി എം ഉമ്മര്‍, പി പി കുഞ്ഞായിന്‍, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, പി സി ഹബീബ് തമ്പി, പി കെ സുലൈമാന്‍, ടി കെ മുഹമ്മദ്, പി കെ മൊയ്തീന്‍ ഹാജി, ലീലാമ്മ ജോസ് എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies