18-Jul-2019 (Thu)
 
 
 
 
‍ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സുഹൃത്ത് റിമാണ്ടില്‍
   
vps
12-Jun-2019
 

താമരശ്ശേരി: ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സുഹൃത്ത് റിമാണ്ടില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അലിം കിസ്പോട്ട് ഓറോന്‍(20) കൊല്ലപ്പെട്ട സംഭവത്തിലാണ് ബംഗാള്‍ സ്വദേശിയായ രാജീവ് ടോപ്പോ(27)യെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തത്. തിരുവമ്പാടി വില്ലേജ് ഓഫിസിന് എതിര്‍വശത്തെ ഇരുനില കെട്ടിടത്തില്‍ താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അലിം കിസ്പോട്ട് ഓറോനെ തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന രാജീവ് ടോപ്പോയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചംഗ സംഘം മദ്യപിക്കുകയും അലിം കിസ്പോട്ട് ഓറോനും രാജീവ് ടോപ്പോയും തമ്മില്‍ വഴിക്കിടുകയും ചെയ്തിരുന്നു. വഴക്ക് മൂത്തപ്പോള്‍ രാജീവ് ടോപ്പോ അലിംനെ കെട്ടിടത്തിന് താഴേക്ക് തള്ളിവിട്ടു. തിരുവമ്പാടി ഇന്‍പെക്ടര്‍ ടി രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies