18-Jul-2019 (Thu)
 
 
 
 
‍ഓമശ്ശേരിയില്‍ നിയന്ത്രണം വിട്ട വാന്‍ മതില്‍ തകര്‍ത്ത് മറിഞ്ഞു
   
vps
14-Jun-2019
 

ഓമശ്ശേരി: നിയന്ത്രണം വിട്ട ഒമ്‌നി വാന്‍ മതില്‍ തകര്‍ത്ത് മറിഞ്ഞു. താമരശ്ശേരി-എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരി മുടൂരിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അരീക്കോട് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കെ എല്‍ 11 എം 9915 നമ്പര്‍ ഒമ്‌നി വാനാണ് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ ലോറിയെ മറിക്കവെ എതിരെ ബൈക്ക് വരുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു.

 

വാന്‍ ടിപ്പര്‍ ലോറിയുടെ സൈഡില്‍ ഇടിക്കുകയും സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് വീടുപണിക്കായി ഷീറ്റുകള്‍ മറക്കാന്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയില്‍ തടഞ്ഞു നില്‍ക്കുകയും ചെയ്തു. 6 അടിയിലധികം താഴ്ചയുള്ള വിട്ടുമുറ്റത്തേക്ക് വാന്‍ പതിക്കാതെ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചേരി കാവനൂരില്‍ കിടങ്ങാഴി ഹാജാ മസ്ജിദിനോട് ചേര്‍ന്ന ദറസിലെ അധ്യാപകനായ അബ്ദുള്ളയും മൂന്ന് വിദ്യാര്‍ത്ഥികളുമാണ് വാനില്‍ ഉണ്ടായിരുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies