18-Jul-2019 (Thu)
 
 
 
 
‍യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകര്‍ പാതയോരം ശുചീകരിച്ചു
   
vps
12-Jun-2019
 

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കൊടുവള്ളി റോഡരികിലെ ഓവുചാലില്‍ അടഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും മറ്റും നീക്കി ശുചീകരിച്ചു. ഈസ്റ്റ് കിഴക്കേത്ത് ശാഖ മുസ്‌ലിം യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകരാണ് രാവിലെ മൂന്ന് മണിക്കൂര്‍ ശുചീകരണത്തിനായി ശ്രമദാനം നടത്തിയത്. പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ ശേഖരിച്ച് അഷ്‌റഫ് ഇ കെ അനുവദിച്ച സ്ഥലത്ത് സംസ്‌കരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഴത്തില്‍ അടഞ്ഞുകൂടിയ മണ്ണ് നീക്കുന്നതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കമ്മറ്റി അറിയിച്ചു. ശ്രമദാന പ്രവര്‍ത്തനങ്ങള്‍ക്ക് വി അബൂബക്കര്‍, നൗഷാദ് പി, ശംസു എം കെ, അര്‍ഷദ് കിഴക്കോത്ത്, ശിഹാബ് നോവ, ഷാഹുല്‍ കെ എം, ഫിറോസ് എം കെ,നാസര്‍ സി, ബാസില്‍ സി, കബീര്‍ കെ പി, മിന്‍ഹാജ് സി എം, ജസീം വി, അഷ്‌കര്‍ എം കെ, ഫായിസ് കെ ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിംല മുഹമ്മദ് ഹാജി, മുജീബ് കെ ടി എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies