05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കാടിന്റെ മക്കള്‍ക്ക് കടലോരത്തേക്ക് വിനോദ യാത്രയൊരുക്കി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
   
vps
18-Jun-2019
 

കട്ടിപ്പാറ: കാടിന്റെ മക്കള്‍ക്ക് കടലോരത്തേക്ക് വിനോദ യാത്രയൊരുക്കി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കട്ടിപ്പാറ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കീഴില്‍ നടപ്പിലാക്കുന്ന ഹരികിരണം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ കടലോരത്തെത്തിയത്. കട്ടിപ്പാറ കാക്കണഞ്ചേരി കോളനിയിലെ കുട്ടികള്‍ കടലിനെ കിറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആരും നേരില്‍ കണ്ടിട്ടില്ല. പലര്‍ക്കും കടലും കോഴിക്കോട് നഗരവും കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അവസരം ലഭിച്ചിട്ടില്ല. കട്ടിപ്പാറ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കീഴില്‍ നടപ്പിലാക്കുന്ന ഹരികിരണം പദ്ധതിയുടെ ഭാഗമായി കോളനിയിലെത്തിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണിനോടാണ് കുട്ടികള്‍ ആഗ്രഹം പങ്കുവെച്ചത്. മെഡിക്കല്‍ ഓഫീസര്‍ വിവരം പഞ്ചായത്ത് വൈസ് പ്രസിഡന്റായ വാര്‍ഡ് മെമ്പര്‍ നിധീഷ് കല്ലുള്ളതോടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചു.

 

രണ്ട് ജീപ്പുകളിലായി അവര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഡോ. പ്രവീണിന്റെ സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പം കൂടി. കോഴിക്കോട്ടെത്തിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കളിക്കോപ്പുകളും നല്‍കി. തുടര്‍ന്ന് കടപ്പുറത്തേക്ക്. ആര്‍ത്തലക്കുന്ന കടല്‍ അവര്‍ വേണ്ടുവോളം കണ്ട് ആസ്വദിച്ചു. ആദ്യം കടലിനോട് അകന്ന് നിന്ന അവര്‍ പിന്നീട് തിരമാലകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിച്ചു. ആദിവാസി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങഎളുടെ ഭാഗമായാണ് വിനോദ യാത്ര ഒരുക്കിയതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സി തോമസ്, ബേബി ബാബു, ദേശീയ ആയുഷ് മിഷന്‍ ഡി പി എം. ജി എസ് സുരേഷ് കുമാര്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം കടപ്പുറത്തെത്തിയിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies