16-Nov-2019 (Sat)
 
 
 
 
‍ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
   
vps
22-Jun-2019
 

പൂനൂര്‍: പൂനൂര്‍ ഗാഥ കോളേജിലെ ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായ സമര്‍പ്പണവും നടത്തി. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ അവേലത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഗാഥ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റോഷന്‍ എന്‍ ജി മുഖ്യാതിഥിയായിരുന്നു. മാനേജര്‍ യു കെ ബാവ മാസ്റ്റര്‍ റോഷനെ ഉപഹാരം നല്‍കി ആദരിച്ചു.

 

പ്രിന്‍സിപ്പാള്‍ കെ നിസാര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ബിനോയ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് എന്നിവര്‍ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പെയിന്‍ ആന്റ് പാലിയേറ്റീവ് ധനസഹായം വി പി അബ്ദുള്‍ ജബ്ബാര്‍ കെ കെ അബൂബക്കര്‍ മാസ്റ്റര്‍ക്ക് നല്‍കി. സി എച്ച് സെന്ററിനുള്ള ധനസഹായം സി പി മുഹമ്മത് മാസ്റ്റര്‍ സി പി കരീം മാസ്റ്റര്‍ക്ക് കൈമാറി. എന്‍ ജി റോഷന്‍, എ കെ ഗോപാലന്‍, ടി പി ജയചന്ദ്രന്‍, സി കെ അസീസ് ഹാജി, എം കെ ഗിരിജ, ദിനേശ് പുതുശ്ശേരി, ബാബു പുതുവാണ്ടി എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും ടി കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies