16-Nov-2019 (Sat)
 
 
 
 
‍വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു
   
vps
25-Jun-2019
 

താമരശ്ശേരി: ജെ സി ഐ താമരശ്ശേരി ടൗണ്‍ ചാപ്റ്റര്‍ കാരാടി ഗവ. യുപി സ്‌കൂളിന് വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു. ജെ സി ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് വേസ്റ്റ് ബിന്നുകള്‍ നല്‍കിയത്. ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍ പ്രാധാനാധ്യാപകന്‍ കെ വേണുവിന് ബിന്നുകള്‍ കൈമാറി. ജെ സി ഐ സോണ്‍ ഓഫീസര്‍ മനോജ് ജേക്കബ്, കെ കെ സദക്കത്തുള്ള, കെ കെ അബ്ദുള്‍ഹക്കീം, ബിനോയ് എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies