16-Nov-2019 (Sat)
 
 
 
 
‍പുല്ലാഞ്ഞിമേട് ജോസ്‌കോ റബേഴ്സ് ഉടമയുടെ വീട്ടിലേക്ക് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി
   
vps
26-Jun-2019
 

താമരശ്ശേരി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പുല്ലാഞ്ഞിമേട് ജോസ്‌കോ റബേഴ്സ് ചെരിപ്പ് കമ്പനി ഉടമയുടെ വീട്ടിലേക്ക് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. 33 തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേദിച്ചു 52 ദിവസമായി നടക്കുന്ന തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാര്‍ച്ച്. അമ്പായത്തോട് അങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് തടടഞ്ഞു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ കെ അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി പി പ്രേമ, ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍, സി പി ഐ എം ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌കരന്‍, ടി പി കുഞ്ഞന്‍, ടി സി വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies