15-Sep-2019 (Sun)
 
 
 
 
‍കരിഞ്ചോലയുടെ പേരുപറഞ്ഞ് നടത്തുന്ന രാഷ്ട്രീയ കാപട്യത്തിനെതിരെ എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
   
vps
26-Jun-2019
 

കട്ടിപ്പാറ: കരിഞ്ചോലയുടെ പേരുപറഞ്ഞ് നടത്തുന്ന രാഷ്ട്രീയ കാപട്യത്തിനെതിരെ എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ നടത്തി. കട്ടിപ്പാറയില്‍ പതിനാല് പേരുടെ മരണത്തിന് ഇടയാക്കിയ കരീഞ്ചോല ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരള സര്‍ക്കാറും പുനരധിവാസ കമ്മിറ്റിയും മറ്റ് സന്നദ്ധ സംഘടനകളും ദുരന്തത്തില്‍ പെട്ടവര്‍ക്ക് ചെയ്യേണ്ടതായ മുഴുവന്‍ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു ഡി എഫ് നടത്തുന്ന കള്ള പ്രചരണത്തിനെതിരെയാണ് കട്ടിപ്പാറ പഞ്ചായത്ത് എല്‍ ഡി എഫ് കട്ടിപ്പാറ അങ്ങാടിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. സി പി എം ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌കര കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷത വഹിച്ചു. ടി സി വാസു, നിധീഷ് കല്ലുള്ളതോട്, കരീം പുതുപ്പാടി, കെ ആര്‍ രാജന്‍, സി പി നിസാര്‍, സെബാസ്റ്റ്യന്‍ കണ്ണന്തറ, കെ ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies