16-Nov-2019 (Sat)
 
 
 
 
‍സ്‌കൗട്ടേഴ്‌സ് ഗൈഡേഴ്‌സ് കോണ്‍ഫറന്‍സ്
   
vps
27-Jun-2019
 

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ടേഴ്‌സ് ഗൈഡേഴ്‌സ് കോണ്‍ഫറന്‍സും സെമിനാറും സംഘടിപ്പിച്ചു. താമരശ്ശേരി ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന പരിപാടി കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പി പ്രശാന്ത് അസിസ്റ്റന്റ് സ്‌റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വിഷയാവതരണം നടത്തി. അസി. സ്‌റ്റേറ്റ് കമ്മീഷണര്‍ എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഓഫീസര്‍ എന്‍ മുരളി, ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ്, ഡോ. സിജേഷ്, ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍, കെ രമ, ഹെഡ്മിസ്ട്രസ് ഉഷ, ഷംസുദ്ദീന്‍, രാജന്‍ വി, ജ്യോതി ലക്ഷ്മി, എം ഇ ഉണ്ണികൃഷ്ണന്‍, ത്രേസ്യാമ്മ തോമസ്, കൃഷ്ണദാസ് കെ പി, നികേഷ്‌കുമാര്‍, അബ്ദുല്‍ റസാഖ്, വിനോദിനി എന്നിവര്‍ പ്രസംഗിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies