13-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരിയില്‍ കെ എസ് ആര്‍ ടിസി ബസ് ടിപ്പറിന് പിന്നില്‍ ഇടിച്ച് പതിനാറോളം പേര്‍ക്ക് പരുക്ക്
   
vps
28-Jun-2019
 

താമരശ്ശേരി: കെ എസ് ആര്‍ ടിസി ബസ് ടിപ്പറിന് പിന്നില്‍ ഇടിച്ച് പതിനാറോളം പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് മുന്നിലുണ്ടായിരുന്ന കെ എല്‍ 57 ആര്‍ 4641 നമ്പര്‍ ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കവെ ടിപ്പറില്‍ ഇടിക്കുകയായിരുന്നു.

 

പരുക്കേറ്റ യാത്രക്കാരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്, മലപ്പുറം ജില്ലകളിലെ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies