15-Sep-2019 (Sun)
 
 
 
 
‍ലിറ്റററി ഫോറം ഉദ്ഘാടനവും റാഗിങ്ങിനെതിരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും
   
vps
29-Jun-2019
 

പുതുപ്പാടി: പുതുപ്പാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ലിറ്റററി ഫോറം യുവ കവിയും സാഹിത്യ ഗവേഷകനുമായ എം ജീവേഷ് ഉദ്ഘാടനം ചെയ്തു. റാഗിങ്ങിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ സചിത്രന്‍ പേരാമ്പ്രയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി കെ ഗോപി അധ്യക്ഷത വഹിച്ചു. എ യു ജഫ്ഷിന ഗിരീഷ്‌കര്‍ണാട് അനുസ്മരണ പ്രഭാഷണം നടത്തി. മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനം,സാഹിത്യ ക്വിസ് മത്സരം, പുസ്തക പ്രദര്‍ശനം എന്നിവയും നടന്നു. കെ ജെ മനോജ്, പി ശ്രീജ, സലീം അല്‍ത്താഫ്, സജി ജോണ്‍, ജോബി ജോസ്, രൂപേഷ് വര്‍മ, അഞ്ജലി, വി പി ഷഹബാസ് എന്നിവര്‍ സംസാരിച്ചു. ദിനേഷ് പൂനൂര്‍ സ്വാഗതവും ജോര്‍ജ്ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies