12-Nov-2019 (Tue)
 
 
 
 
‍കോടഞ്ചേരിയിലേത് മദ്യ ദുരന്തം തന്നെ; ഫ്യൂരഡാന്‍ കലര്‍ന്ന മദ്യം കഴിച്ചതാതി കെമിക്കല്‍ പരിശോധനാ ഫലം
   
vps
03-Jul-2019
 

പാലക്കല്‍: കോടഞ്ചേരി പാലക്കലില്‍ തോട്ടം തൊഴിലാളികള്‍ കുഴഞ്ഞുവീഴുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവം മദ്യ ദുരന്തംതന്നെയെന്ന് സ്ഥിരീകരണം. ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ ആണ് വെള്ളിയാഴ്ച വൈകിട്ട് കുഴഞ്ഞുവീണ് മരിച്ചത്. കൊളമ്പനെയും കൂടെ ജോലി ചെയ്തിരുന്ന ചെമ്പിലി കോളനിയിലെ ഗോപാലന്‍, ചെമ്പുകടവ് കിഴക്കുവീട്ടില്‍ നാരായണനെയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊളമ്പന്‍ മരിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രണ്ടുപേരുടെ മൂത്രം പരിശോധിച്ചതില്‍ ഫ്യൂരഡാന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് എങ്ങിനെ ഉള്ളിലെത്തിയെന്നതിനെ കുറിച്ച് വ്യക്തതയില്ലായിരുന്നു. കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ഫ്യൂരഡാന്‍ കലര്‍ത്തിയ മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയത്. തോട്ടത്തിലെ മറ്റൊരു തൊഴിലാളി എത്തിച്ച മദ്യം കഴിച്ചുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരാണ് മദ്യം എത്തിച്ചതെന്നോ ഇതില്‍ ഫ്യൂരഡാന്‍ കലര്‍ത്തിയത് ആരാണെന്നോ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ കഴിയുന്നവരെ വിശദമായി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies