18-Jul-2019 (Thu)
 
 
 
 
‍താമരശ്ശേരിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
   
vps
05-Jul-2019
 

താമരശ്ശേരി: ചുങ്കത്ത് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ചുങ്കം സ്വദേശി പോള്‍ ചിറ്റിനപ്പിള്ളില്‍(76) ആണ് മരിച്ചത്. സംസ്ഥാന പാതയില്‍ ഫോറസ്റ്റ് ഓഫീസിന് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. താമരശ്ശേരി മാതാ ടവറില്‍ സെയ്ഫ് സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനം നടത്തി വരുന്ന പോള്‍ കട അടച്ചു വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേരി. മക്കള്‍: ആന്‍സി, അജീഷ്, രാജേഷ് (ദേവാലയ ശുശ്രൂഷി മേരി മാതാ കത്തീഡ്രല്‍ താമരശ്ശേരി). മരുമക്കള്‍: തോമസ് ഇലഞ്ഞിക്കല്‍, നിത, അമ്പിളി പറമ്പുകാട്ടില്‍. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5:30ന് താമരശ്ശേരി മേരി മാത കത്തീഡ്രലില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies