15-Sep-2019 (Sun)
 
 
 
 
‍മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം; തുണി സഞ്ചിയുമായി കുട്ടിപ്പട
   
vps
04-Jul-2019
 

കൈതപ്പൊയില്‍: പ്ലാസ്റ്റിക് കൊണ്ട് മലിനമാകുന്ന ലോകത്ത് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് വേണ്ടി കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയ മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം പരിപാടിക്ക് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്ക് കവറിന് പകരം കഴുകി ഉപയോഗിക്കാവുന്ന തുണി സഞ്ചികള്‍ സ്‌കൂളിന് തൊട്ടടുത്ത വീടുകളില്‍ വിതരണം ചെയ്ത് എം ഇ എസ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയായി. നൂറോളം വീടുകളില്‍ തുണി സഞ്ചി എത്തിച്ചു. വീടുകളില്‍ ഉണ്ടാവുന്ന മറ്റ് പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയാതെ പ്രത്യേക ബാഗുകളിലാക്കി അത് ശേഖരിക്കുന്നതിനും തുടക്കം കുറിച്ചു. ഇന്റര്‍നാഷണല്‍ പ്ലാസ്റ്റിക് ഫ്രീ ഡേയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്ക്, ലുലു നാഫിയ, ഇഷാസനം, റിയ ഷെറിന്‍, അല്‍ത്താഫ് അലി, മിന്‍ഹാജ്, സിദാന്‍, റഹാന്‍, ഫഹര്‍, അമാന, കദീജ, ടിമ വി ബെന്‍, അനീറ്റ മാത്യു, ബ്രിഗ്‌നി എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies