13-Nov-2019 (Wed)
 
 
 
 
‍കരുവമ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
   
vps
05-Jul-2019
 

കൊടുവള്ളി: കരുവമ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കൊടുവള്ളി നഗരസഭ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പണിതു നല്‍കിയ പ്രവേശന കവാടവും ഇന്റര്‍ലോക്ക് പാകിയ കളിസ്ഥലവും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. എ പി മജീദ് മുഖ്യാതിഥിയായിരുന്നു.

 

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മെമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. സ്‌കൂളിലെ 100% വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് സവിത കെ പി, പി ടി എ പ്രസിഡന്റ് ഇ എ നാസര്‍, ടി പി സി മുഹമ്മദ്, ഇ അബ്ദുല്‍ അസീസ്, റംലത്ത് പി വി, രവീന്ദ്രന്‍, പി രാമന്‍കുട്ടി, ടി കെ പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ജിജി പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ വി ഈസക്കോയ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies