13-Nov-2019 (Wed)
 
 
 
 
‍കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു
   
vps
05-Jul-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ള തോട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി സി തോമസ്, മദാരി ജുബൈരിയ, ബേബി ബാബു, വാര്‍ഡ് മെമ്പര്‍മാരായ ഷാഹിം ഹാജി, വല്‍സല കനകദാസ്, ഇന്ദിര ശ്രീധരന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ പി ഷൈനി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ സ്വാഗതവും അസി. കൃഷി ഓഫീസര്‍ കെ എസ് ബിജു നന്ദിയും പറഞ്ഞു. ദേശിയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്, കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി, കട്ടിപ്പാറ കാര്‍ഷിക കര്‍മ്മ സേന, അഗ്രോ സര്‍വീസ് സെന്റര്‍ തിരുവമ്പാടി, പഞ്ചായത്തിലെ കര്‍ഷകര്‍ എന്നിവരുടെ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍, തൈകള്‍, ജൈവ കീടനാശിനികള്‍, ഉല്‍പാദനോപാധികള്‍ മുതലായവ ചന്തയില്‍ വിറ്റഴിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies