13-Nov-2019 (Wed)
 
 
 
 
‍ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
   
vps
06-Jul-2019
 

താമരശ്ശേരി: ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മാന്റെ ആടിലെ കഥാ പാത്രങ്ങളെ വിദ്യാര്‍ഥികള്‍ ആവിഷ്‌ക്കരിച്ചു. ബഷീറായി പി അജ്മലും പാത്തുമ്മയായി സന ഫാത്തിമയും ഫാബിയായി സിയാന പര്‍വീനും മറ്റു കാഥാ പാത്രങ്ങളായി മുഹമ്മദ്നാഫിലും ദിയഫാത്തിമയും വേഷമിട്ടു. ക്വിസ് മല്‍സരത്തില്‍ ഫിദ മറിയ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപിക വല്‍സലകുമാരി, പി ടി എ പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര, പി ഷീജ, കെ മറിയോമ്മ, മുബഷിര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies