13-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരി ഗവ. യു പി സ്‌കൂളില്‍ ബഷീര്‍ അനുസ്മരണം നടത്തി
   
vps
06-Jul-2019
 

താമരശ്ശേരി: താമരശ്ശേരി ഗവ. യു പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ബഷീര്‍ അനുസ്മരണം നടത്തി. സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത് എന്ന ആശയം മുന്‍നിര്‍ത്തി ബഷീര്‍ രചിച്ച ഭൂമിയുടെ അവകാശികള്‍ എന്ന കൃതിയും, പെണ്ണുങ്ങളുടെ ബുദ്ധി എന്ന് വിശേഷിപ്പിച്ച പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തിലെ എഴുത്തുകാരനെയും, കഥാപാത്രങ്ങളെയും ദൃശ്യാവിഷ്‌കരണത്തിലൂടെ അവതരിപ്പിച്ചത് എല്ലാ കുട്ടികള്‍ക്കും ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വേണു പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി വാസു, ഷബില്‍ കുമാര്‍, ജയ, റജി തോമസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies