15-Sep-2019 (Sun)
 
 
 
 
‍ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വൈദ്യ സഹായവുമായി മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളേജ്
   
vps
11-Jul-2019
 

കോടഞ്ചേരി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വൈദ്യ സഹായവുമായി മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളേജ്. കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും മര്‍ക്കസ് നോളജ് സിറ്റിയിലെ യുനാനി മെഡിക്കല്‍ കോളേജില്‍ സൗജന്യ തുടര്‍ ചികിത്സക്ക് സൗകര്യം ഒരുക്കുകയും ചെയ്യാനാണ് തീരുമാനം. പദ്ധതിക്ക് തുടക്കം കുറിച്ച് കോടഞ്ചേരി വട്ടച്ചിറ കോളനിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറോളം ആളുകളാണ് ചികിത്സ തേടിയെത്തിയത്.

 

ജനറല്‍ മെഡിസിന്‍, സ്ത്രീ രോഗ വിഭാഗം, സന്ധി രോഗം, ചര്‍മ്മ രോഗം, കുട്ടികളുടെ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ലാബ് പരിശോധന, തെറാപ്പി ചികിത്സകള്‍ എന്നിവയും സൗജന്യമായി നല്‍കി. മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കുമാരന്‍ കരിമ്പില്‍ ഉദ്ഘാടനം ചെയ്തു. യുനാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇംദാദുള്ള സിദ്ദീഖി അധ്യക്ഷത വഹിച്ചു. ജോ. ഡയറക്ടര്‍ ഡോ. ഒ കെ എം അബ്ദുറഹിമാന്‍, മര്‍ക്കസ് ലോകോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ. സമദ് പുലിക്കാട്, അഡ്മിനിസ്‌ട്രേറ്റര്‍ രിഫാഇ, ട്രൈബല്‍ പ്രൊമോട്ടര്‍ അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies