15-Sep-2019 (Sun)
 
 
 
 
‍കൊടുവള്ളിയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് എം എല്‍ എ യുടെ സ്വന്തം ബസ്സ്
   
vps
11-Jul-2019
 

കൊടുവള്ളി: സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് കാരാട്ട് റസാഖ് എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ബസ്സുകള്‍ അനുവദിച്ചു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നാല് സ്‌കൂളുകള്‍ക്ക് ബസ്സ് വാങ്ങാന്‍ 16 ലക്ഷം രൂപ വീതം അനുവദിച്ചത്. കൊടുവള്ളി, പന്നൂര്‍, താമരശ്ശേരി, കരുവന്‍പൊയില്‍ എന്നീ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബസ്സുകള്‍ നല്‍കിയത്. കൊടുവള്ളി ഗവണ്‍മെന്റ് ആട്‌സ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബസ്സ് വാങ്ങാന്‍ പണം അനുവദിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസങ്ങളില്‍ നിരത്തിലിറങ്ങും.

 

കൊടുവള്ളി ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എം എല്‍ എ ബസ്സുകള്‍ സ്‌കൂളിന് സമര്‍പ്പിച്ചു. ബസ്സുകള്‍ ഫ്ളാഗോഫ് ചെയ്ത എം എല്‍ എ കൊടുവള്ളി ടൗണിലൂടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ കൊടുവള്ളി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ നാസര്‍കോയ തങ്ങള്‍, ഇ സി മുഹമ്മദ്, ബി പി ഒ. വി എം മെഹറലി, ഒ പി റഷീദ്, പി ടി സി ഗഫൂര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies