15-Sep-2019 (Sun)
 
 
 
 
‍സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി
   
vps
11-Jul-2019
 

ഓമശ്ശേരി: തെച്യാട് സ്വദേശി മുഹമ്മദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കൂടത്തായി മുടൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് സ്‌കൂളിലെ ബസ് ക്ലീനറായ മുഹമ്മദിനെ സ്‌കൂളിന് മുന്നില്‍ വെച്ചാണ് കാറില്‍ കയറ്റികൊണ്ടുപോയത്. സമീപത്തെ ഹോട്ടലില്‍ നിന്നും ചായ കുടിച്ച് സ്‌കൂളിലേക്ക് പോകുമ്പോള്‍ കെ എല്‍ 57 എം 1490 നമ്പര്‍ കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ച് കയറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. താമരശ്ശേരി ഭാഗത്തേക്കാണ് കാറ് കടന്നു പോയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies