15-Sep-2019 (Sun)
 
 
 
 
‍താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു
   
vps
11-Jul-2019
 

അടിവാരം: ചുരം ആറാം വളവില്‍ കണ്ടെയ്‌നര്‍ ലോറി റോഡിന് കുറുകെ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചുരം ഇറങ്ങുകായായിരുന്ന ലോറി ക്ലച്ച് തകരാര്‍ കാരണം റോഡില്‍ കുടുങ്ങിയത്. ഇതോടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. അടിവാരം ഔട് പോസ്റ്റില്‍ നിന്നും പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം ടിപ്പര്‍ ലോറിയില്‍ കെട്ടി വലിച്ച് കണ്ടെയ്‌നര്‍ ലോറി റോഡരികിലേക്ക് മാറ്റി. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് നേരത്തെ ചുരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 10 ചക്ര ലോറികള്‍ വരെ രാത്രിയില്‍ കടത്തിവിടാന്‍ തീരുമാനമായി. എന്നാല്‍ 12 ചക്ര ലോറികളും ചുരത്തിലൂടെ കടന്നുപോവുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies