13-Nov-2019 (Wed)
 
 
 
 
‍നികുതി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നെല്ലിപൊയിലില്‍ വില്ലേജ് ഓഫീസറെ കുടുംബം ഉപരോധിക്കുന്നു
   
vps
12-Jul-2019
 

കോടഞ്ചേരി: നികുതി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നെല്ലിപൊയിലില്‍ വില്ലേജ് ഓഫീസറെ കുടുംബം ഉപരോധിക്കുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയെങ്കിലും വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. സ്വത്തിന് അവകാശം ഉന്നയിച്ചു സഹോദരന്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നേരത്തെ നികുതി സ്വീകരിക്കുന്നത് തടഞ്ഞിരുന്നു. കേസില്‍ അനുകൂല മായ വിധി ഉണ്ടായെന്നും നികുതി സ്വീകരിക്കാന്‍ ഉത്തരവ് ഉണ്ടെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ ഭൂമി സര്‍വേ നടത്തണമെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies