12-Nov-2019 (Tue)
 
 
 
 
‍നിര്‍ധന കുടുംബത്തിന് വീടൊരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍
   
vps
12-Jul-2019
 

തെയ്യപ്പാറ: കാലവര്‍ഷക്കെടുതിയില്‍ ദുരിതത്തിലായ തെയ്യപ്പാറയിലെ നിര്‍ധന കുടുംബത്തിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീടൊരുക്കി. പ്രളയാനന്തര ഭവന പദ്ധതിയുടെ ഭാഗമായി പണിത വീടിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി വി ബഷീര്‍ നിര്‍വഹിച്ചു. എം എ യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജ്‌ന രാമന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇബ്രാഹിം തട്ടൂര്‍, ചന്ദ്രന്‍ കല്ലുരുട്ടി, തങ്കച്ചന്‍, അബൂബക്കര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. ആര്‍ കെ അബ്ദുല്‍ മജീദ് സ്വാഗതവും അബ്ദു റഹിമാന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies