15-Sep-2019 (Sun)
 
 
 
 
‍കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു
   
vps
15-Jul-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്തി. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലെയും തെരഞ്ഞെടുക്കപ്പെട്ട 450 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയ നൂറിലധികം വരുന്ന കുട്ടികള്‍ക്ക് സ്ഥിരം പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 500000 രൂപയും ഗെംയിസ് മത്സരങ്ങള്‍ക്ക് വേണ്ടി 100000 രൂപയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബേബി ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി സി തോമസ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം എ എബ്രഹാം, കായിക അധ്യാപകന്‍ വി ടി മിനീഷ്, വി പി ബാബു, ഷാജു ഫ്രാന്‍സിസ്, എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies