16-Nov-2019 (Sat)
 
 
 
 
‍സ്‌കൂള്‍ വാനിന്റെ അടിയില്‍ പെട്ട ഒന്നര വയസ്സുകാരന്‍ മരിച്ചു
   
vps
17-Jul-2019
 

താമരശ്ശേരി: സ്‌കൂള്‍ വാനിന്റെ അടിയില്‍ പെട്ട ഒന്നര വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടുപ്പില്‍ കോളനിയിലെ വിനീത്- ദീപ്തി ദമ്പതികളുടെ മകന്‍ ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. പള്ളിപ്പുറം എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന സഹോദരി യാത്ര ചെയ്യുന്ന ഓട്ടോ കാര്‍ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഹൃതിക് മാതാവിനൊപ്പം വാഹനത്തിന്റെ അരികിലേക്ക് പോയതായിരുന്നു. സ്‌കൂള്‍ ബാഗ് മാതാവിന് നല്‍കിയ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ ഹൃതികിന്റെ ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. മാതാവിന്റെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടി വാഹനത്തിന്റെ ഉള്ളില്‍ കയറിയതാണെന്നാണ് സംശയം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: വര്‍ഷ, ഹരിഹര്‍ഷ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies