15-Sep-2019 (Sun)
 
 
 
 
‍എസ് വൈ എസ് താമരശ്ശേരി സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ നടത്തി
   
vps
16-Jul-2019
 

താമരശ്ശേരി: എസ് വൈ എസ് താമരശ്ശേരി സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ മലപുറം ഹയാതുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. എം പി എസ് തങ്ങള്‍ മലോറം ഉദ്ഘാടനം ചെയ്തു. സാബിത് അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. താമരശ്ശേരി, കട്ടിപ്പാറ, കൈതപ്പൊയില്‍, പുതുപ്പാടി, കോടഞ്ചേരി തുടങ്ങിയ സര്‍ക്കിളുകളിലും യൂണിറ്റുകളിലും കൗണ്‍സിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സോണ്‍ കൗണ്‍സില്‍ നടന്നത്. ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട്, നാസര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. സി പി ശാഫി സഖാഫി, നാസര്‍ മാസ്റ്റര്‍ പൂക്കോട്, റശീദ് ഒടുങ്ങാക്കാട്, മജീദ് സഖാഫി പാലക്കല്‍, ജാഫര്‍ സഖാഫി അണ്ടോണ, നൗഫല്‍ സഖാഫി നൂറാംതോട്, ശംസുദ്ധീന്‍ പെരുമ്പള്ളി, ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, റിസാല്‍ കട്ടിപ്പാറ തുടങ്ങിയവര്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. നാസര്‍ മാസ്റ്റര്‍ പൂക്കോട് സ്വാഗതവും റശീദ് ഒടുങ്ങാക്കാട് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies